പുതുക്കി പണിയുന്ന മണ്ണൂർ കുരിശിൻ തോട്ടിയുടെ ശിലാസ്ഥാപനം നടത്തി . ബഹുമാനപ്പെട്ട ഇടവക മെത്രാപോലീത്തയുടെ കല്പനപ്രകാരം പള്ളി വികാരി വെരി . റെവ . ബഹനാൻ പതിയാരത്തുപറമ്പിൽ കശീശയാണു കല്ലിടൽ നടത്തിയതു . നവംബർ മാസം 2 ആം തിയതി മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാൾ പള്ളിയിൽ വച്ചു നടത്തിയതിനു ശേഷം ആയിരുന്നു കല്ലിടൽ നടത്തിയതു . ചടങ്ങിൽ ഇടവക പട്ടക്കാർ , പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങൾ , കുരിശ് പുനര്നിർമ്മാന കമ്മറ്റി അംഗങ്ങൾ, ഇടവകയിലെ ജനങ്ങൾ എല്ലാവരും പങ്കെടുത്തു. ശിലാസ്ഥാപാനത്തിന്റെ ഫോട്ടോകൾ പള്ളിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
|